2017, ജൂൺ 28, ബുധനാഴ്‌ച

DIGITAL LESSON PLAN-4

Name:മേഴ്‌സി .സി .എം
subject :രസതന്ത്രം
std :9
unit :അലോഹങ്ങൾ
topic :ഓസോൺ
Duration :40 മിനിറ്റ്

Theme :
നിരീക്ഷണം ,ചർച്ചചെയ്യാൽ ,നിഗമനത്തിൽ എത്തൽ ,ആശയരൂപീകരണം എന്നിവയിലൂടെ ഓസോൺ ,ഓസോൺപാളിയുടെ ശോഷണം എന്നിവയെ കുറിച്ച മനസിലാക്കുന്നതിന് .
Learning  outcomes :
ഓസോൺ വാതകത്തിൻ്റെ  പ്രാധ്യാനവും അന്തരീക്ഷത്തിലെ ഓസോണിനെ അളവ് സ്‌ഥിരമായി നിലനിൽക്കുന്ന പ്രവർത്തനവും വിശദീകരിക്കാൻ കഴിയുന്നു .
ഓസോൺപാളിയുടെ  ശോഷണത്തിനുള്ള കാരണവും പരിഹാരമാർഗങ്ങളും വിശദീ ക്കരിക്കാൻ കഴിയുന്നു .
Concepts :
മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന തന്മാത്രയാണ് ഓസോൺ


ഓക്സിജൻ -ഓസോൺ ചക്രിയാപ്രവർത്തനത്തിന്റെ ഫലമായി അന്തരീക്ഷത്തിലെ ഒസോണിന്റെ അളവ്  .സ്ഥിരമായി നിലനിൽക്കുന്നു
Process  skills:
നിരീക്ഷണം ചെയ്യൽ ,ചർച്ച ചെയ്യൽ ,വിശകലനം ചെയ്യൽ ,ആശയരൂപീകരണം നടത്തൽ
Learning  aids :
വീഡിയോകൾ ,URL വെബ്‌സൈറ്റുകൾ
Pre -requisites :
ഓക്സിജനെ കുറിച്ചുള്ള മുന്നറിവ്
വിവിധ അന്തരീക്ഷ ഘടകങ്ങളെ കുറിച്ചുള്ള അറിവ്


introductory phase : 

താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ പോയി പഠിക്കാൻ പോകുന്ന ഭാഗത്തെ മുൻപ് പഠിച്ച ആശയങ്ങളുമായി താരത്യമപ്പെടുത്തുക .

https://youtu.be/u9ztDSbSrFI
https://youtu.be/PqxMzKLYrZ4
ക്രോഡീകരണം
മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന  തന്മാത്രയാണ്  ഓസോൺ .

Review your mind :
ഓസോൺ തന്മാത്രായുടെ ഘടന ചിത്രീകരിക്കുക ?


Developmental  phase :

താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നു പോയി ഓസോൺ -ഓക്സിജൻ ചാക്രിയ പ്രവർത്തനത്തെ കുറിച്ച മനസിലാക്കാൻ ശ്രമിക്കുക .


ക്രോഡീകരണം 
അന്തരീക്ഷത്തിലെ ഓക്സിജൻ അൾട്രാ വയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്ത് വിഘടിക്കുന്നു .ഇങ്ങനെ ഉണ്ടാക്കുന്ന ഓക്സിജൻ ആറ്റങ്ങൾ സംയോജിച്ചു ഓസോൺ തന്മാത്രയായി മാറും .
ഓസോൺ ചാക്രിയ പ്രവർത്തന ഫലമായിഓക്സിജനായി മാറുന്നു .ഈ ചാക്രിയ പ്രവർത്തന ഫലമായി അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ്സ്ഥിരമായി നിലനിൽക്കുന്നു .

Review your mind :
ഓസോൺ പാളി ഭൂമിയുടെ രക്ഷകവചം ആകുന്നതെങ്ങനെ ?


Concluding phase :

താഴെ തന്നരിക്കുന്ന ലിങ്കുകളിൽ പോയി ഓസോൺ ശോഷണത്തെ പറ്റി മനസിലാക്കൂ 



ക്രോഡീകരണം 
 ഓസോൺ ശോഷണത്തിൻറെ കാരണങ്ങളെ പറ്റിയും അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിക -ആരോഗ്യ പ്രശനങ്ങളെ പറ്റിയും മനസ്സിലാക്കുന്നു .

Review your mind :
ഓസോൺ പാളിക്ക് ശോഷണം സംഭവിക്കുന്നതെങ്ങനെ ?


Follow up activity :

ഓസോൺ ശോഷണം തടയാനുള്ള മാർഗങ്ങൾ കണ്ടെത്തി ഒരു പവർ പോയിൻറ് സ്ലൈഡ് നിർമ്മിക്കുക .

  













.


Digital lesson plan -3

Name:മേഴ്‌സി .സി .എം
Subject:സയൻസ്
Unit:     ആകർഷിച്ചും വികർഷിച്ചും
topic:കാന്തങ്ങൾ ശേഖരിക്കാം
std:   6
Duration:40മിനിറ്റ്


Theme:
       പരീക്ഷണം ,നിരീക്ഷണം ,ആശയരൂപീകരണം ,നിഗമനത്തിലെത്തൽ എന്നിവയിലൂടെ  കളിപ്പാട്ടങ്ങൾ  കാന്തം ഉപയോഗിച്‌  നിർമിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കുന്നതിന് .

Learning outcomes :
കാന്തം  ഉപയോഗിച്ച   കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ കഴിയുന്നു .
concepts :

  1. സ്വതത്രമായി  കെട്ടിത്തൂക്കിയ കാന്തങ്ങൾ തെക്കുവടക്കു ദിശയിൽ സ്ഥിതി ചെയ്യുന്നു .
കാന്തങ്ങളുടെ സജാതീയധ്രുവങ്ങൾ  വികർഷിക്കുകയും വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു

process skills :
നിരീക്ഷണം ചെയ്യൽ ,ചർച്ചചെയ്യൽ ,ആശയരൂപീകരണം ,വിശകലനംചെയ്യൽ
Learning aids :
ചിത്രങ്ങൾ ,വീഡിയോകൾ ,URLവെബ്സൈറ്റുകൾ

.Pre-requisites:
കാന്തിക സവിശേഷതകളെ കുറിച്ചുള്ള മുൻധാരണ

Introductory  phase

ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് എങ്ങനെയലാം കാന്തങ്ങൾ ശേഖരിക്കാം എന്ന് താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് മനസിലാക്കുക .


ക്രോഡീകരണം 
സ്‌പീക്കർ ,ഹാർഡ്‌ഡ്രൈവർ ,എന്നിവയിൽ നിന്ന് റിങ്‌കാന്തം ,ആർക്ക് കാന്തം എന്നിവ ശേഖരിക്കാൻ സാധിക്കും .

Review  your mind:
മറ്റേതെല്ലാം വസ്തുക്കളിൽ നിന്ന് കാന്തങ്ങൾ ശേഖരിക്കാം ?


Developmental  phase

താഴെ  തന്നിരിക്കുന്ന ലിങ്കിലൂടെ പോയി കാന്തങ്ങൾ ഉപയോഗിച് എങ്ങനെ കളിപ്പാട്ടങ്ങൾ നിർമിക്കാം എന്ന് മനസിലാക്കുക .



ക്രോഡീകരണം 

കാന്തങ്ങളുടെ സജാതീയ ധ്രുവങ്ങൾ വികർഷിക്കുകയും വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു .

Review  your  mind:
കാന്തിക സവിശേഷതകൾ ഏതെല്ലാം ?

Concluding  phase

താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ പോയി കാന്തങ്ങൾ ഉപയോഗിച് കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിനെകുറിച്ച കൂടുതൽ അറിയാം .

https://youtu.be/0Y-oExd92eE
https://youtu.be/Yq3GdrjPDwM
ക്രോഡീകരണം
കാന്തങ്ങൾ ഉപയോഗിച്ച നിരവധി കളിപ്പാട്ടങ്ങൾ നിർമ്മിക്കാം .

FOLLOW UP ACTIVITY:
വ്യത്യസ്തയിനം കാന്തങ്ങൾ ഉപയോഗിച്ച പലവിധത്തിലുള്ള കളിപ്പാട്ടങ്ങൾ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ച പവർ പോയിൻറ് പ്രസന്റേഷൻ തയ്യാറാക്കുക .









Digital lesson plan-5

Name :മേഴ്‌സി .സി .എം
subject :ഫിസിക്സ്
unit :കാന്തികത
topic :കാന്തികമണ്ഡലം
std :8
Duration :40 മിനിറ്റ്



Theme :
നിരീക്ഷണം ,നിഗമനത്തിൽ എത്തൽ ,ആശയരൂപീകരണം ,എന്നിവയിലൂടെ കാന്തികമണ്ഡലം ,കാന്തികബലരേഖ എന്നിവയെ കുറിച്ചറിയുന്നതിന് .
Learning  outcomes :
കാന്തികമണ്ഡലം ,കാന്തികബലരേഖ ,കാന്തിക ഫ്ളക്സ് സാന്ദ്രത എന്നിവ എന്തെന്ന് വിശദീകരിക്കാൻ കഴിയുന്നു .
concepts :
കാന്തികബലത്തിൻറെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാകൽപ്പിക രേഖയാണ് കാന്തികബലരേഖ .
യൂണിറ്റ്  വിസ്‌തീർണത്തിൽ കടന്നുപോകുന്ന കാന്തികബലരേഖകളുടെ എണ്ണമാണ് ആ സ്ഥാനത്തുള്ള കാന്തിക ഫ്ളക്സ് സാന്ദ്രത .
ഒരു കാന്തത്തിനു ചുറ്റും എല്ലാ തലങ്ങളിലും കാന്തികപ്രഭാവം അനുഭവപ്പെടുന്നു .ഈ മേഖലയാണ് അതിൻ്റെ കാന്തികമണ്ഡലം .
process skills :
നീരിക്ഷണം ചെയ്യൽ ,,ചർച്ചചെയ്യൽ ,വിശകലനംചെയ്യൽ ,ആശയരൂപീകരണം
Learning aids :
ചിത്രങ്ങൾ,വീഡിയോകൾ ,URL വെബ്സൈറ്റുകൾ
Pre -requisites :
കാന്തത്തിൻറെ  ധ്രുവത ,ആകർഷണ വികർഷണ സ്വഭാവങ്ങൾ എന്നിവയെ കുറിച്ചുള്ള അറിവ്


Introductory phase 

പാഠഭാഗത്തെ കുറിച് അറിവുണ്ടാകുന്നതിന് താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂക 

https://youtu.be/3NYg34_vy7k

ക്രോഡീകരണം

ഒരു കാന്തത്തിനു ചുറ്റും എല്ലാ തലങ്ങളിലും കാന്തികപ്രഭാവം അനുഭവപെടുന്നു.ഈ മേഖലയാണ് അതിൻറെ കാന്തിക മണ്‌ഡലം .
Review  your mind :
കാന്തത്തിനു ചുറ്റും ഇരുമ്പു പൊടികൾ എപ്രകാരം പറ്റിപ്പിടിച്ചിരിക്കുന്നു?


Developmental phase 

താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാന്തികബലരേഖ കൾ എങ്ങനെ വരക്കുന്നുവെന്ന് മനസിലാക്കുന്നു .
https://youtu.be/k0qwmE03J3A


ക്രോഡീകരണം
കാന്തിക ബലത്തിൻറെ സ്വാധീനവും ദിശയുംസൂചിപ്പിക്കുന്ന സാകൽപ്പിക രേഖയാണ് കാന്തിക ബലരേഖ .
യൂണിറ്റ് പരപ്പളവിൽ കടന്നു പോകുന്ന കാന്തിക ബലരേഖകളുടെ എണ്ണമാണ് ആ സ്ഥാനത്തുള്ള കാന്തിക ഫ്ളക്സ് സാന്ദ്രത .

Review  your mind :
ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെ ?

Concluding phase  

താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സജാതീയ ധ്രുവങ്ങളും വിജാതീയ ധ്രുവങ്ങളും അടുത്ത വരുമ്പോൾ കാന്തിക ബലരേഖകൾ എങ്ങനെയെന്ന് കാണുക
.https://youtu.be/9mtShfmTA3s

https://youtu.be/qwammfihZSo


ക്രോഡീകരണം :
കാന്തികബലരേഖകൾക്ക് പരസ്‌പരം ഖഡികാതെ വളഞ്ഞു പോവാനുള്ള കഴിയും .

Review  your mind :
കാന്തികബലരേഖകളുടെ സവിശേഷതകൾ ഏവ ?


follow up activity :

വിവിധ ധ്രുവങ്ങൾ ഉപയോഗിച്ച ഒരു കാന്തത്തിനു ചുറ്റുമുള്ള കാന്തിക ബലരേഖകൾ ചിത്രീകരിക്കുക ?











Digital lesson plan-2


Digital  lesson plan-2


Name:മേഴ്‌സി.സി .എം
subject:രസതന്ത്രം
unit:രാസമാറ്റങ്ങൾ
Topic:വൈദ്യുത ലേപനം
standard:8
Duration:40 മിനിറ്റ്

Theme:
നിരീക്ഷണം ,പരീക്ഷണം ,ആശയരൂപീകരണം ,നിഗമനത്തിലെത്തൽ ,
എന്നിവയിലുടെ വൈദ്യുതലേപനത്തെ കുറിച്ചറിയുന്നതിന്
Learning  outcomes:

  1. വിവിധ വസ്തുക്കളിൽ വൈദ്യുതലേപനം നടത്താൻ കഴിയുന്നു .
Concepts:

  1. ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് വൈദ്യുതി ഉപയോഗിക്കുന്നു ഈ പ്രക്രിയയെ  വൈദ്യുതലേപനം എന്നു പറയുന്നു .
  2. വൈദ്യുതലേപനം  ഒരു വൈദ്യുതരാസപ്രവർത്തനമാണ് ..

Process skills
നീരീക്ഷണംചെയ്യൽ,ചർച്ചചെയ്യൽ ,വിശകലനംചെയ്യൽ ,ആശയരൂപീകരണം
Learning aids:
ചിത്രങ്ങൾ ,വിഡിയോകൾ ,URL വെബ്സൈറ്റുകൾ
Pre-requisites:

  1. വൈദ്യുതരാസപ്രവർത്തനങ്ങളെ കുറിച്ചുള്ള  അറിവ് 
വിവിധ തരം ലോഹങ്ങളെ കുറിച്ചുള്ള അറിവ്

Introductory  phase:

തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ശ്രദ്ധാപൂർവം കാണാനായി നിർദേശിക്കുന്നു .
https://youtu.be/FnJ0V7B7nKo






ക്രോഡീകരണം :


വൈദ്യുതലേപനം  ഒരു വൈദ്യുതരാസപ്രവർത്തനമാണ് .
ലോഹവസ്തുക്കളിൽ ആവരണം ഉണ്ടാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്‌ .
Review  your  mind;
വൈദ്യുതലേപനം ഏത് തരം രാസപ്രവർത്തനമാണ് ?
വൈദ്യുതലേപനം എന്നാൽ എന്ത് ?

Developmental  Phase:

താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നുപോയി വൈദ്യുതലേപനത്തെ കുറിച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാൻ ആവശ്യപ്പെടുന്നു .





ക്രോഡീകരണം 

ലോഹവസ്തുക്കളിൽ മറ്റ് ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് 
വൈദ്യൂതി ഉപയോഗിക്കുന്ന പ്രക്രിയയെ വൈദ്യുതലേപനം എന്നു പറയുന്നു 
വൈദ്യുതലേപനം ചെയ്യേണ്ടാ വസ്തു ബാറ്ററിയുടെ നെഗറ്റീവ് പോളിനോടും പൂശേധാ  ലോഹം ബാറ്ററിയുടെ പോസിറ്റീവ് പോളിനോടും ബന്ധിപ്പിക്കണം .

Review  your  mind:
വൈദ്യുതലേപനത്തിന് ഉദാഹരണം എഴുതുക ?
വൈദ്യുതലേപനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടാ കാര്യങ്ങൾ ഏവ ?

 Concluding  phase:

താഴെ തന്നിരിക്കുന്ന വീഡിയോകൾ ഉള്ള ലിങ്കിൽ ശ്രദ്ധിച്ചുകൊണ്ട് വിവിധ ലോഹങ്ങളിൽ വൈദ്യുതലേപനം നടത്തുന്നതെങ്ങനെയെന്ന് മനസിലാക്കുക .


Review  your mind:

ഒരു പ്രത്യേക ലോഹം കൊണ്ട് ആവരണം ചെയ്യണമെങ്കിൽ അതിനുളള ഇലെക്ട്രോലൈറ്റും ഇലെക്ട്രോഡുകളും എങ്ങനെ കണ്ടെത്താം ?

Follow  up  activity

വിവിധ ലോഹങ്ങളിൽ വൈദ്യുതലേപനം നടത്തുന്നതിനെ കുറിച്ചുള്ള  ചിത്രങ്ങളും വിഡിയോകളും ഉപയോഗിച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കുക ,





2017, ജൂൺ 26, തിങ്കളാഴ്‌ച

DIGITAL LESSON PLAN 1

Digital Lesson Plan 1

Name: മേഴ്‌സി . സി .എം 
Subject: കെമിസ്ട്രി 
Unit: രാസമാറ്റങ്ങൾ 
Topic: വൈദ്യുതരാസപ്രവർത്തനങ്ങൾ 
Standard: 8
Duration: 40 മിനിറ്റ് 


Theme:

പരീക്ഷണം ,നിരീക്ഷണം , ആശയരൂപീകരണം ,ചർച്ചചെയ്യൽ ,നിഗമനത്തിലെത്തൽ എന്നിവയിലൂടെ വൈദ്യുതരാസപ്രവർത്തനങ്ങളെ   കുറിച് മനസ്സിലാക്കുന്നതിന്‌.

Learning Outcomes:

വൈദ്യുത  രാസസെല്ലുകൾ യുക്തിപൂർവ്വം ഉപയോഗിക്കാൻ കഴിയുന്നു.

 Concepts:

  1. വൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിനു വിധേയമാകുന്ന പ്രവർത്തനമാണ് വൈദ്യുതവിശ്ലേഷണം .
  2. രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാകുന്ന സംവിധാനങ്ങൾ ആണ് വൈദ്യുതരാസസെല്ലുകൾ .
  3. രാസപ്രവർത്തനം നടക്കുമ്പോൾ വൈദ്യുതോർജം ആഗിരണം ചെയ്യുകയ്യോ പുറ ത്തുവിടുകയോ ചെയ്യുന്ന പ്രവർത്തനങ്ങളെ വൈദ്യുതരാസപ്രവർത്തനങ്ങൾ എന്നു പറയുന്നു.
Process Skills

നിരീക്ഷണം ചെയ്യൽ ,ചർച്ചചെയ്യൽ ,ആശയാരുപീകരണം ,നിഗമനത്തിലെത്തൽ

 Learning aids:


ചിത്രങ്ങൾ ,വീഡിയോകൾ ,URLവെബ്സൈറ്റുകൾ

Pre - requisites:


1 .സർക്യൂട്ട്   ഘടിപ്പിക്കാനുള്ള മുന്നറിവ് 
2 രാസപ്രവർത്തനങ്ങളെകുറിച്ചുള്ള അറിവ്

Introductory  phase:

വൈദ്യുത രാസപ്രവർത്തങ്ങളെകുറിച്ച  ഒരു  ചെറിയ  ധാരണ ലഭിക്കുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത്  ചെറുനാരങ്ങാകൊണ്ട്    LED കത്തുന്ന വീഡിയോ കാണുക .



ക്രോഡീകരണം:

 ചെറുനാരങ്ങയിലും മറ്റു പഴവർഗങ്ങളിലും ആസിഡുകൾ അടങ്ങിയിട്ടുണ്ട് .
ഈ ആസിഡുകൾ ലോഹങ്ങളുമായി രാസപ്രവർ ത്തനത്തിൽഏർപെടുകയു  രാസപ്രവർത്തനഫലമായി വൈദ്യുതി പുറത്തുവിടുകയും ചെയ്യുന്നു .ഈ
വൈദ്യുതിയാണ് LED കത്തുവാൻ സഹായിച്ചത് .  

Review  your  mind:

LED  പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ലഭിച്ചത് എവിടെ നിന്നാണ്




Developmental  phase:


താഴെ തന്നിരിക്കുന്ന  ലിങ്കുകളിൽ പോയി വൈദ്യുതവിശ്ലേഷണത്തെ കുറിച്ചും വൈദ്യുതരാസസെല്ലുകളെ കുറിച്ചും കൂടുതൽ അറിയാൻ ശ്രമിക്കുക .

www.teachertube.com/video/electrolysis-of-coppersulphate-102770

https://youtu.be/ZFCpHYpiZzE

https://youtu.be/Q62UfP-ZADY


ക്രോഡീകരണം :

വൈദ്യുതി ആഗിരണം  ചെയ്ത്  ഒരു പദാർത്ഥം വിഘടനത്തിന്  വിധേയമാകുന്ന പ്രവർത്തനമാണ് വൈദ്യുതവിശ്ലേഷണം .രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാകുന്ന സംവിധാനങ്ങൾ ആണ് വൈദ്യുതരാസസെല്ലുകൾ .

Review  your  mind:

വൈദ്യുതരാസസെല്ലുകൾക്ക്  ഉദാഹരണ ങ്ങൾ  എഴുതുക ;വൈദ്യുതോർജം
ആഗിരണം ചെയ്‌ത്‌ ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനം ഏതാണ് ? ഉദാഹരണം കണ്ടെത്തുക .


Concluding  phase:


താഴെ  തന്നിരിക്കുന്ന ലിങ്കുകളിൽ  പോയി വൈദ്യുതരാസപ്രവർത്തങ്ങളെ പറ്റി  കൂടുതൽ  മനസിലാക്കുക .
https;//youtu.be/LahawEMMvvY
https://youtu.be/sRAmyHdz_C4


ക്രോഡീകരണം:

രാസപ്രവർത്തനം  നടക്കുമ്പോൾ  വൈദ്യുതോർജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന പ്രവർത്തന ങ്ങളെ വൈദ്യുതരാസപ്രവർത്തന ങ്ങൾ എന്നു പറയുന്നു .

Review  your mind:

വൈദ്യുതരാസപ്രവർത്തന ങ്ങൾ എന്നാൽ എന്താണ് ?

വൈദ്യുതരാസസെല്ലുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തി ഏത് തരം സെല്ലുകളാണ് അവയിൽ ഉപയോഗപെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തുക .

Follow up  activities:

വൈദ്യുതരാസസെല്ലുകളെ കുറിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ശേഖരിച്ചു  ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കുക .